രണ്ടു പേര്‍ക്കിടയിലെ ലൈംഗിക ബന്ധം ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങളേകുന്നതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും നല്ല ഉറക്കം കിട്ടാനുമൊക്കെ സംതൃപ്തകരമായ രതി സഹായിക്കും. ലൈംഗിക ബന്ധവും അതിനെ തുടര്‍ന്നുണ്ടാകുന്ന രതിമൂര്‍ച്ഛയും ശരീരത്തില്‍ പുറപ്പെടുവിക്കുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും അടുപ്പവും ശക്തമാക്കാന്‍ സഹായിക്കും. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. ചിലപ്പോള്‍ ലൈംഗിക ബന്ധത്തിനിടയിലോ അതിനു തൊട്ടു പിന്നാലെയോ ആളുകള്‍ മരിച്ചു വീഴാറുണ്ട്. അപൂര്‍വമാണെങ്കിലും പെട്ടെന്നുള്ള മരണങ്ങളില്‍ 0.6 ശതമാനം സംഭവിക്കുന്നത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതിനു പല കാരണങ്ങള്‍ ഉണ്ടാകാം. പല കേസുകളിലും ലൈംഗിക ബന്ധത്തിനു വേണ്ടി വരുന്ന ശാരീരിക അധ്വാനം വില്ലനാകാറുണ്ട്. ലൈംഗിക ഉദ്ധാരണത്തിനായി കഴിക്കുന്ന ചില മരുന്നുകളും ലഹരി മരുന്നുകളുടെ ഉപയോഗവും പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കാം. പ്രായം കൂടും തോറും പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലമുള്ള മരണത്തിനുള്ള സാധ്യത കൂടും. 33 വര്‍ഷത്തിനിടെ ജര്‍മനിയില്‍ സംഭവിച്ച പെട്ടെന്നുണ്ടായ 32,000 മരണങ്ങളുടെ ഫോറന്‍സിക് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയത് ഇതില്‍ 0.2 ശതമാനം മരണങ്ങള്‍ ലൈംഗിക ബന്ധത്തിനിടെ ഉണ്ടായി എന്നാണ്. പെട്ടെന്നുള്ള മരണം കൂടുതലും സംഭവിച്ചത് ശരാശരി 59 വയസ്സ് പ്രായമായ പുരുഷന്മാരിലാണ്. ഇവരുടെ മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദയസ്തംഭനം മൂലമായിരുന്നു. ഈ പ്രതിഭാസം മധ്യവയസ്ക്കരായ പുരുഷന്മാരില്‍ മാത്രം സംഭവിക്കുന്നതല്ലെന്ന് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു .ഹൃദയത്തില്‍ നിന്ന് ശരീരത്തിന്‍റെ പല ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന വലിയ രക്തധമനി പൊട്ടിയായിരുന്നു 12 ശതമാനം മരണങ്ങള്‍ സംഭവിച്ചത്. ഹൃദയ പേശികള്‍ക്ക് സംഭവിക്കുന്ന കാര്‍ഡിയോ മയോപതിയും അപൂര്‍വ ജനിതക പ്രശ്നമായ ചാനലോപതിയുമാണ് മറ്റ് കേസുകളില്‍ മരണത്തിലേക്ക് നയിച്ചത്. ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകുന്ന മരണങ്ങളില്‍ പലതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അടങ്ങുന്ന സജീവ ജീവിതശൈലി ഇത്തരം സംഭവങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.