കാണാൻ അത്രമാത്രം കൗതുകമായിരിക്കും ചില വീഡിയോകള്‍. എന്തായാലും ഇപ്പോഴിതാ ഇതുപോലെ ഒരു വളര്‍ത്തുനായയുടെ രസകരമായൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
ഈ വീഡിയോയിലും നായ്ക്കളുടെ ബുദ്ധി- അല്ലെങ്കില്‍ വിവേകം തന്നെയാണ് കാണാൻ കഴിയുന്നത്. ദാഹിച്ചെത്തുന്ന നായ, പൈപ്പില്‍ നിന്ന് വെള്ളം കുടിക്കാനുള്ള പുറപ്പാടിലാണ്. അത് തനിയെ പൈപ്പ് തുറക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. മുഖം വച്ചാണ് നായ പൈപ്പ് തുറക്കുന്നത്. ശേഷം ദാഹം തീരുവോളം വെള്ളം കുടിക്കുന്നു. അതുകഴിഞ്ഞ് പോകാൻ നേരം ആ പൈപ്പ് തുറന്നത് പോലെ തന്നെ പൂട്ടിയിട്ടാണ് നായ സ്ഥലം വിടുന്നത്.
എത്ര പക്വതയോടെ, മനുഷ്യരെ പോലും വെല്ലുന്ന രീതിയിലാണ് നായയുടെ പെരുമാറ്റമെന്നാണ് വീഡിയോ കണ്ടവരെല്ലാം അതിശയപൂര്‍വം പറയുന്നത്. മനുഷ്യര്‍ നല്‍കിയ പരിശീലനം തന്നെയാകാം. അപ്പോള്‍ പോലും ഇത്ര കൃത്യമായി, നായ ചെയ്തിട്ടുണ്ടാവുക നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.