പുകവലി ആരോഗ്യത്തിന് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്ന ദുശീലമാണെന്നത് എല്ലാവർക്കുമറിയാം
എന്നാല്‍ പുകവലിയെ കുറിച്ച് പറയുമ്പോള്‍ തന്നെ അധികപേരും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയാണ് പങ്കുവയ്ക്കാറ്. വായയുടെ ആരോഗ്യത്തെയാണ് അത് അധികമായി ബാധിക്കുന്നത്. എങ്ങനെയെല്ലാമാണ് വായുടെ ആരോഗ്യത്തെ പുകവലി മോശമായി ബാധിക്കുന്നത് . പതിവായി പുകവലിക്കുന്നത് മോണയുടെ ആരോഗ്യം ക്ഷയിക്കുന്നതിലേക്ക് നയിക്കും. ഇത് പതിയെ പല്ലിന്റെ ബലത്തിനെയും ബാധിക്കുന്നു. പുകവലിക്കാരില്‍ രക്തയോട്ടവും കുറയാം. ഇതും മോണയെ നശിപ്പിക്കാം. ഇതോടെ മോണരോഗങ്ങളും അണുബാധയും പിടിപെടാം.
പല്ല് ലൂസായി വരാനും പല്ല് അടര്ന്നുപോരാനുമെല്ലാം പുകവലി കാരണമായി വരാം. അതുപോലെ തന്നെ കീഴ്ത്താടിയെല്ലിന് ബലക്കുറവ് നേരിടാനും പുകവലി കാരണമായി വരുന്നു. ഇത് പിന്നീട് ഭക്ഷണം ചവയ്ക്കുന്നതിനും സംസാരിക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടും
ഓറല്‍ ക്യാൻസര്‍’ അഥവാ വായ്ക്കകത്തുണ്ടാകുന്ന അര്ബുദത്തിലേക്കാണ് പുകവലി വഴിയൊരുക്കുന്നത്. കവിളിന്റെ ഉള്‍ഭാഗം, നാവ്, ചുണ്ട്, മോണ, അങ്ങ് അകത്തേക്ക് കടന്നാല്‍ അന്നനാളം എന്നിവിടങ്ങളിലെല്ലാം ക്യാൻസര്‍ ബാധിക്കാൻ പുകവലി കാരണമാകാം. മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കാം. പുകവലി പല്ലിന്റെ ആരോഗ്യത്തെ മാത്രമല്ല അഴകിനെയും ബാധിക്കുന്നതാണ്. പല്ലില്‍ നിറവ്യത്യാസം, കറ, നാവില്‍ കറ, മോണരോഗം അടക്കമുള്ള രോഗങ്ങളുണ്ടാക്കുന്ന വ്യക്തമായ മാറ്റങ്ങള്‍ എന്നിവയെല്ലാം മുഖസൗന്ദര്യത്തെ തന്നെ തകര്‍ക്കുന്നതാണ്. പുകവലി പതിവായവരില്‍ വായ്നാറ്റവും ഇതുപോലെ കാണാം. ഇതും സത്യത്തില്‍ വ്യക്തിയുടെ സൗന്ദര്യം പോലെ തന്നെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഘടകമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.