ധാരാളം പോഷകഗുണങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഉലുവ വെള്ളം സഹായിക്കും. പ്രകൃതിദത്തമായ ലയിക്കുന്ന ഫൈബറായ ഗാലക്ടോമാനൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇൻസുലിൻറെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവ മുളപ്പിച്ചും കഴിക്കാം.ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കും .മാത്രമല്ല കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ മികച്ച പരിഹാരമാണ് ഉലുവ. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ തീർച്ചയായും ഉലുവ വെള്ളം കുടിക്കാൻ ശ്രമിക്കുക. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കോളസ്ട്രോൾ ഉദ്പാദനം നിലനിർത്താൻ ഉലുവയ്ക്ക് കഴിയും. ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാൻ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നൽകുകയും, മലബന്ധം ഒഴിവാക്കുകയും ചെയ്യും. അതിനാൽ അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ തടയാനും ഭക്ഷണത്തിൽ ഒരു സ്പൂൺ ഉലുവ ചേർക്കുന്നത് സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.