ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിലൊരു ഞെരുക്കം, വേദന. ആഹാരം ഇറക്കാൻ കഴിയുന്നില്ല എന്ന ബുദ്ധിമുട്ടുകളുണ്ടാവാറുണ്ട്. ഇത് തൊണ്ടവേദനയാണോ അതോ തൊണ്ടയിലെ കാൻസറിന്റെ ലക്ഷണമാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്നാണ് പലർക്കും സംശയം. പെട്ടെന്നൊരു ദിവസം തൊണ്ടയ്ക്ക് ഒരു അസ്വസ്ഥതയും വേദനയും ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെടുകയാണ്. തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമായി. പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളൊന്നും ഇല്ലാത്ത വ്യക്തിയാണെങ്കില്‍ അത് കാൻസർ ആവാനുള്ള സാധ്യത താരതമ്യേന കുറവാണ്.
അതേസമയം ഈ ദുശീലങ്ങൾ ഉള്ള ആളാണെങ്കിൽ, ശ്വാസം എടുക്കാനോ ഭക്ഷണം ഇറക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ശ്രദ്ധിക്കണം. ഒപ്പം ശബ്ദത്തിന് ഒരു ഭാരം, വ്യത്യാസം പോലുള്ളവ തോന്നുകയാണെങ്കിൽ ഇതെല്ലാം തൊണ്ടയിലൊരു വളർച്ചയുടെയോ കാൻസറിന്റെയോ ലക്ഷണമാകാം. വോക്കൽ കോഡ്സിലോ, ലാരിങ്സിലോ, ഫാരിങ്സിലോ ചിലപ്പോൾ ഒരു മുഴയോ ഒരു വളർച്ചയോ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. രണ്ടു മൂന്ന് ആഴ്ച ആയിട്ടും മരുന്ന് കഴിച്ചിട്ടും ഒരു വ്യത്യാസവും വരുന്നില്ലെങ്കിൽ തീർച്ചയായും എൻഡോസ്കോപ്പിയിലൂടെ ഗ്രോത്ത് എവിടെയാണെന്ന് കണ്ടുപിടിക്കുകയും, ബയോപ്സിയിലൂടെ രോഗം സ്ഥിരീകരിക്കുകയും ചെയ്യണം. അതിനുശേഷമാണ് ചികിത്സയിലേക്ക് കടക്കുന്നത്. മറ്റു പല കാരണങ്ങൾ കൊണ്ടും തൊണ്ടയിൽ ഇങ്ങനെ ബുദ്ധമുട്ട് അനുഭവപ്പെട്ടേക്കാം. പല രോഗങ്ങൾക്കും ഒരു ലക്ഷണവുമായിരിക്കാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. പച്ചക്കറികൾ, പഴങ്ങള്‍ എന്നിവ അതിൽ ഉൾപ്പെടുത്തുക. പ്രോസസ്ഡ് ആഹാരം ഒഴിവാക്കുക. ജീവിതശൈലി മെച്ചപ്പെടുത്തി, കൃത്യമായ വ്യായാമം, ശരിയായ ഇടവേളകളിൽ ആരോഗ്യ പരിശോധന എന്നിവ ശീലമാക്കുക. പുകയില ഉൽപന്നങ്ങൾ, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുക. ഇതുവഴി രോഗസാധ്യത കുറയ്ക്കാൻ കഴിയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










