പല തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം. മുഖത്തെ കരുവാളിപ്പ്, കറുപ്പ് നിറം, വരണ്ട ചർമ്മം, മുഖക്കുരുവിന്റെ പാട് എന്നിവ നിങ്ങളെ അലട്ടാം. ഇതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ചില ഫേസ്പാക്കുകൾ ഉണ്ട്. അതിലൊന്നാണ് ബദാം. ബദാം മുഖകാന്തി വർദ്ധിപ്പിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിന് ബദാം ഏത് രീതിയിൽ ഉപയോഗിക്കാമെന്നറിയാം…
ബദാം പൊടിച്ച് അത് തേനിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. മുഖത്തിന് നിറവും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളും മുഖക്കുരുവും ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും ഏറ്റവും മികച്ചതാണ് ബദാം പാൽ ഫേസ്പാക്ക്. ഇത് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. പാലിൽ ബദാം അരച്ച് മിക്സ്ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ബദാം ഓട്സ് ഫേസ്പാക്കാണ് മറ്റൊന്ന്. ബദാം ഓട്സ് ഫേസ്പാക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് മുഖത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ബദാം പൊടിച്ചതും അൽപം ഓട്സ് പൊടിച്ചതും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.