ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, തയമിൻ എന്നിവ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ് തക്കാളി. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകൾ, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയവ തടയാൻ തക്കാളി സഹായിക്കും.
ഒരു ടീസ്പൂൺ തക്കാളി പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് പൊടിച്ചത് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം കഴുകി കളയുക. മുഖക്കുരുവിൻറെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും. അതുപോലെ തന്നെ രണ്ട് ടേബിൾ സ്പൂൺ തൈരിലേക്ക് തക്കാളി നീര് കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തെ കരുവാളിപ്പ് അകറ്റാനും ബ്ലാക്ക്ഹെഡ്സ് മാറ്റാനും സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.