മലേഷ്യ : വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തന്നെ തീകൊളുത്തി കൊല്ലാൻ ഭര്‍ത്താവിനെ സ്ത്രീ വെല്ലുവിളിച്ചുവെന്നും ഇതിന് പിന്നാലെ ഇയാൾ പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം..
41 വയസുകാരിയാണ് കൊല്ലപ്പെട്ടത്. 50കാരനായ ഭർത്താവ് അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ 16 വയസുകാരിയായ മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നു. മകള്‍ തീ കെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന തന്റെ രണ്ട് ഇളയ സഹോദരങ്ങളെയും അവൾ പുറത്തിറക്കി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ശേഷം തന്റെ അമ്മാവന്റെ സഹായത്തോടെയാണ് പെൺകുട്ടി പിന്നീട് തീ കെടുത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 50 വയസുകാരനായ ഭര്‍ത്താവ് നേരത്തെയും ഇവരെ തീ കൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.