ദുബായ്: ഏഷ്യാ കപ്പിനെത്തിയ വിരാട് കോലിയാണ് ദുബായില്‍ ക്രിക്കറ്റ് പ്രേമികളുടെ ആവേശ താരം. താരത്തെ കാണാനും സെല്‍ഫിയെടുക്കാനും നിരവധി ആരാധകരെത്തി. ഇതില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റേയും ആരാധകരുണ്ടായിരുന്നു. ഇവരില്‍ കോലിയുടെ കട്ട ഫാന്‍ ആരാണെന്ന് ചോദിച്ചാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി. ‘ഞാനാരുടേയും ആരാധികയല്ല വിരാട് കോലിയുടെയൊഴികെ. കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ഞാന്‍ പാകിസ്ഥാനില്‍ നിന്നെത്തിയത്. ഈ നിമിഷത്തിനായി ഒരു മാസം കാത്തുനിന്നു. പരിശീലനം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. മഹത്തായ ക്രിക്കറ്റ് താരം പോലെ തന്നെ കോലിയൊരു മഹാനായ മനുഷ്യനാണ്. കോലി എന്നെ ശ്രവിക്കുകയും സെല്‍ഫിയെടുക്കണമെന്ന ആഗ്രഹം സാധിച്ചുതരികയും ചെയ്തു’ എന്നും ആരാധിക പറഞ്ഞു. . അതെ സമയം ഏഷ്യാ കപ്പില്‍ നാളെ ഞായറാഴ്ചയാണ് ഇന്ത്യ-പാകിസ്ഥാന് ആവേശപ്പോരാട്ടം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ശക്തമായ ബാറ്റിംഗ് നിരയുള്ള ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഫേവറേറ്റുകള്‍ എന്നാണ് വിലയിരുത്തല്‍. സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് മത്സരമുണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









