കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരിച്ചിലിന് പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണെന്ന് മുങ്ങല്‍ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മാൽപെ.
‘പുഴയ്ക്കടിയിൽ സ്റ്റേ വയറും തടിയും കണ്ടു.എന്നാൽ വണ്ടി കണ്ടെത്താനായിട്ടില്ല. കമ്പി വലിച്ച് ലോറി ഉണ്ടോ എന്ന് നോക്കണം. ശക്തമായ ഒഴുക്കായതിനാൽ പുഴക്കടിയിൽ ഒന്നും കാണാൻ സാധിക്കുന്നില്ല’.. ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു.
‘ചായക്കടയുടെ തകരഷീറ്റുകൾ, കമ്പികൾ, 20 അടി താഴ്ചയിൽ പാറക്കെട്ടും കല്ലുകളുമെല്ലാമുണ്ട്. ഇന്നും തെരച്ചിൽ നടത്തും. വലിയ മരങ്ങളും അടിയിലുണ്ട്. ഇന്നലെ ആറുതവണ മുങ്ങിത്തപ്പിയിട്ടുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു. നിന്റെ ജീവൻ നീ നോക്കണം എന്ന് അവർ എഴുതി വാങ്ങിച്ചിട്ടുണ്ട്. അത് രേഖാമൂലം എഴുതിക്കൊടുത്താണ് തിരച്ചിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.