മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടനാണ് ബാല. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളാണ് ബാല പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. അഭിനയം തുടർന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ബാല ഏതാനും നാളുകൾക്ക് മുൻപ് ആണ് കരൾ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ബാല പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് മുറപ്പെണ്ണ് കോകിലയുടെ ഫോട്ടോയ്ക്ക് ഒപ്പം ബാല കുറിച്ച് വാക്കുകൾ ഇങ്ങനെ . “എൻ്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുകയാണ്. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറന്നു”, എന്നാണ് ബാല കുറിച്ചത്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ചോദ്യങ്ങളുമായി ആരാധകരും രംഗത്ത് എത്തി.
കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ, നിങ്ങൾ വിവാഹിതരായോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. മുന്നോട്ട് സമാധാനത്തോടെ ജീവിക്കാൻ ബാലയ്ക്ക് ആശംസ അറിയിക്കുന്നവരും ഉണ്ട്. എന്നാൽ ഭാര്യ എലിസബത്ത് എവിടെ എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്. ഇവയ്ക്ക് ഒന്നും തന്നെ മറുപടി നൽകാൻ ബാല തയ്യാറായിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.