മക്കളെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്നവരാണ് അമ്മമാർ. മക്കൾ ഉയരങ്ങൾ കീഴടക്കുമ്പോൾ ഏറ്റവും അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും അമ്മമാരാണ്. അതുപോലെ ഒരു ഹൃദയസ്പർശിയായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. പൈലറ്റുമാരായ ഒരു അമ്മയുടെയും മകന്റെയും വിഡിയോ മാതൃദിനത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാതൃദിനത്തിൽ പൈലറ്റുമാരായ അമ്മയും മകനും സ്നേഹം പങ്കവയ്ക്കുന്നു.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
പൂക്കളുമായി എത്തി അമ്മയെ കെട്ടിപ്പിടിക്കുന്ന മകൻറെ വിഡിയോ ആണ് . അമ്മയും മകനും പൈലറ്റ് യൂണിഫോമിലാണുള്ളത്. പിന്നീട് അമ്മയും മകനുമാണെന്ന് മകൻ യാത്രക്കാർക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു. ‘പ്രിയപ്പെട്ടവരെ അമൻ ഠാക്കൂർ എന്നാണ് എന്റെ പേര്. ഇന്ന് മാതൃദനിമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ഈ ലോകത്തിൽ നമ്മൾ എല്ലാ സ്നേഹവും ബഹുമാനവും നൽകേണണ്ട വ്യക്തി അമ്മയാണ്. ഈ മാതൃദിനത്തിൽ എന്റെ അമ്മയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്. 24 വർഷത്തോളം വിവിധ ഫ്ലൈറ്റുകളിൽ ഞാൻ അമ്മയ്ക്കൊപ്പം യാത്ര ചെയ്തു. ഈ ദിവസം എനിക്ക് ഏറ്റവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഞാൻ കോപൈലറ്റായി ഈ ടീമിനൊപ്പമുണ്ട്. അമ്മ യാത്രക്കാരിയായും. അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. അമ്മ ചെയ്യുന്നതെല്ലാം എനിക്കു വേണ്ടിയാണ്. നന്ദി, അമ്മേ.’– എന്നാണ് പൈലറ്റായ മകൻ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.