“ജന്മദിനാശംസകൾ അമ്മ. എന്റെ ഫോണിൽ അമ്മയുടെ പേര് കാണുന്നത് ഞാൻ മിസ് ചെയ്യുന്നു. വീട്ടിൽ അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് ഞാൻ മിസ് ചെയ്യുന്നു. അമ്മയും അൻഷുലയും നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നത് മിസ് ചെയ്യുന്നു. ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു അമ്മാ.. അമ്മയെ വിളിക്കുന്നത്, അമ്മയുടെ ഗന്ധം എല്ലാം മിസ് ചെയ്യുന്നു.. ഞാൻ പക്വതയില്ലാതെ പെരുമാറുമ്പോൾ എന്നെ പറഞ്ഞ് തിരുത്തുന്നത് മിസ് ചെയ്യുന്നു, ഒരു കുഞ്ഞായിരിക്കുന്നത് ഞാൻ മിസ് ചെയ്യുന്നു, അമ്മക്കൊപ്പം ചിരിക്കുന്നത് മിസ് ചെയ്യുന്നു, അമ്മ എന്റെയൊപ്പം ഉണ്ടായിരുന്നപ്പോൾ ഞാൻ പൂർണനായിരുന്നത് ഞാൻ മിസ് ചെയ്യുന്നു..
അമ്മയില്ലാതെ ഞാൻ പൂർണനല്ല, ദൂരെയിരുന്ന് ഞങ്ങളെ വീക്ഷിക്കുമ്പോൾ ഇപ്പോഴത്തെ ഈ ഞാൻ അമ്മയെ അഭിമാനം കൊള്ളിക്കുന്നുണ്ടെന്ന് തന്നെ ഞാൻ കരുതുന്നു..ഞാൻ നിങ്ങളെ സ്നേഹിക്കുന്നു..എന്ന് അമ്മയുടെ കുറവുകളുള്ള, സത്യസന്ധനായ, തടിച്ച കവിളുകളുള്ള മകൻ..ഒരിക്കൽ അധികം വൈകാതെ നമ്മൾ ഒന്നിച്ച് പുഞ്ചിരിക്കും, നമ്മൾ സന്തോഷത്തോടെയിരിക്കും, ഞാൻ അമ്മയുടെ കുഞ്ഞായി മാറും മറ്റൊന്നുമില്ല..”അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അർജുൻ
.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.