ന്യൂദൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ സജീവമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിൽ സജീവമാണെന്ന് എൻഐഎ അറിയിച്ചു. തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ചില സംഭവങ്ങൾ സർക്കാർ ഏജൻസികളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് രാജ്യസഭയെ അറിയിച്ചു.
തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഐഎസിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ട് 17 കേസുകൾ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പ്രതികളെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.എന്നാൽ ഇത് ഏത് കേസുകളുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമല്ല.
കേരളത്തിനു പുറമേ കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഐ.എസ് തീവ്രവാദികളെ സാന്നിധ്യമുള്ളതും ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് എൻ.ഐ.എ. വിവിധ കേസുകളിൽ അന്വേഷണത്തിൽ ഇത് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.