ദില്ലി: സില്‍വര്‍ലൈനില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ജനവികാരം സര്‍ക്കാര്‍ മാനിക്കുമെന്നാണ് കരുതുന്നതെന്നും ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. അതേസമയം സിൽവർലൈന്‍ പദ്ധതിയിൽ സർക്കാരിനോട് ഹൈക്കോടതി (High Court) വ്യക്തത തേടി. സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്ര അനുമതിയുണ്ടോയെന്ന് വിശദീകരിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഭൂമിയിൽ സർവ്വേ കല്ലുകൾ കണ്ടാൽ ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









