തൃശൂർ: കഴിഞ്ഞ തിരഞ്ഞെടുപ്പിനിടെയാണ് ‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപി പറഞ്ഞത് . പിന്നീടത് എല്ലാവരും പരിഹാസമാക്കി മാറ്റി. എന്നാൽ ഒടുവിൽ തൃശൂർ ‘അങ്ങ് എടുത്ത്’ സുരേഷ് ഗോപി വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ്. ബി ജെ പിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. നിയമസഭയിൽ കേരളത്തിൽ പൂട്ടിയ അക്കൗണ്ട് തുറന്നെടുത്തിരിക്കുകയാണ് സുരേഷ് ഗോപി . 35000 ത്തിലേറെ വോട്ടിനാണ് എൻ ഡി എ സ്ഥാനാർത്ഥി മുന്നേറുന്നത്.
രണ്ടാം സ്ഥാനത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്. സുരേഷ് ഗോപി 189087 വോട്ടും സുനിൽ കുമാർ 153278 വോട്ടും കെ മുരളീധരൻ 146099 വോട്ടുമാണ് നേടിയിട്ടുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.