കൊച്ചി: ഡൽഹിയിൽ നിന്ന് പലരും വിളിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ വിളിച്ചു. കാര്യങ്ങൾ എല്ലാവർക്കും അറിയാം. സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ കോൺഗ്രസ് പ്രവർത്തകൻ ഞാനല്ലെന്നും മുമ്പും നിരവധി പേർ പങ്കെടുത്തിട്ടുണ്ട്. എപ്പോൾ കണ്ണൂരിൽ പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു
നാളെ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഉച്ചയോടെ കെ വി തോമസ് കണ്ണൂരിലേക്ക് പുറപ്പെടുമെന്നാണ് സൂചന . അതെ സമയം സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിനെതിരെ കോൺഗ്രസ് നടപടിയുണ്ടായേക്കും. നേതൃത്വത്തെ വെല്ലുവിളിച്ച മുൻ കേന്ദ്രമന്ത്രിക്കെതിരെ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെ വി തോമസ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് കനത്ത അപമാനമാണ് തനിക്ക് ഏൽക്കേണ്ടി വന്നതെന്ന് തുറന്നടിച്ചിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്തു പോകേണ്ടി വന്നാൽ കെ വി തോമസ് വഴിയാധാരമാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എറണാകുളത്തെ മുഖ്യൻ സിപിഎമ്മിലേക്ക് അടുക്കുന്നു. ഇത് സഹായകമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കെ.വി.തോമസ് സി.പി.എമ്മിൽ ചേരുമ്പോൾ പ്രായഭേദമന്യേ പാർട്ടി സ്ഥാനങ്ങൾ പരിഗണിക്കുന്നതിന് തടസ്സങ്ങളുണ്ട്. പക്ഷേ, സി.പി.എമ്മിന് സഹയാത്രികനായി ഉപയോഗിക്കാം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.വി.തോമസ് സ്ഥാനാർഥിയായി വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് പ്രൊഫ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനമടക്കം നിരവധി അവസരങ്ങളാണ് മുൻ കേന്ദ്രമന്ത്രിക്കുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.