വടകര: തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിനുസമീപം യുവതിയെയും രണ്ടുമക്കളെയും വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്തലക്ഷ്മി (അഖില-24), മക്കളായ കശ്യപ് (ആറ്), വൈഭവ് (ആറുമാസം) എന്നിവരാണ് മരിച്ചത്. മക്കളെയുംകൊണ്ട് അഖില കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ആത്മഹത്യക്കുറിപ്പ് കിണറ്റിന്‍കരയില്‍നിന്ന് കണ്ടെടുത്തു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നിധീഷിനോട് ഇഷ്ടമാണെന്നും അടുത്തജന്മത്തില് ഒന്നിച്ചുജീവിക്കാമെന്നും അച്ഛനെയും അമ്മയെയും നോക്കണമെന്നും കത്തിലുണ്ട്. ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്നും കത്തില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.