ന്യൂദൽഹി: കോൺഗ്രസ് അധികാരത്തിൽ വരുന്ന അതേ ദിവസം തന്നെ കാർഷികമേഖലയിൽ കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങൾ കീറിക്കളയുകയും കുപ്പത്തൊട്ടിയിൽ എറിയുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി. പഞ്ചാബിലെ മൊഗയിൽ കോൺഗ്രസിന്റെ ഖേഡി ബച്ചാവോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന. രാജ്യത്തെ കർഷകർ ഈ നിയമത്തിൽ സന്തോഷമുണ്ടോ എന്നും പിന്നെ എന്തിനാണ് രാജ്യമെമ്പാടും പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
“ഈ നിയമങ്ങളിൽ കർഷകർക്ക് സന്തോഷമുണ്ടെങ്കിൽ എന്തുകൊണ്ടാണ് അവർ രാജ്യത്തുടനീളം പ്രതിഷേധിക്കുന്നത്? എന്തുകൊണ്ടാണ് പഞ്ചാബിലെ ഓരോ കർഷകനും പ്രതിഷേധിക്കുന്നത്? പാർലമെന്റിൽ തുറന്ന ചർച്ചകളില്ലാതെ കൊറോണ വൈറസ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കാർഷിക നിയമങ്ങൾ നടപ്പാക്കിയതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.