തിരുവനന്തപുരം: കെ റെയിലിന്റെ തൂൺ പൊളിച്ചാൽ ഇനിയും അടികിട്ടുമെന്ന എ എൻ ഷംസീർ എംഎൽഎയുടെ വാക്കുകൾക്ക് മറുപടി നൽകി എം കെ മുനീർ എംഎൽഎ . അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയിൽ പദ്ധതി നടപ്പിലാക്കാനാകില്ലെന്നും കെ റെയിലല്ല, കേരളമാണ് തങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
”നിങ്ങൾ വിചാരിക്കുന്നത് മുഴുവൻ ഞങ്ങളുടെ നെഞ്ചത്തുകൂടി നടത്താൻ സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങ് വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത് എന്ന് ഓർക്കുന്നത് നന്നായിരിക്കും. ഇനിയും അടിക്കുമെന്ന് പറയാൻ മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗ്രാമമായി കേരളം മാറിയിട്ടില്ല. അടിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കുന്ന സമൂഹമല്ല…” – മുനീർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.