ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചർച്ച നടന്നില്ലെന്ന ഇരുവരുടെയും വാദം തെറ്റാണ്. താനും സുധാകരനും മൂലയിൽ മാറിയിരുന്ന് കൊടുത്ത ലിസ്റ്റ് അല്ല.
എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ സാധിക്കില്ല. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ താൻ ഈ സ്ഥാനത്ത് എന്തിനാണ്. ഡിസിസി ലിസ്റ്റിൽ ആരും പെട്ടി തൂക്കികൾ ഇല്ല. അത്തരം വിമർശനങ്ങൾ അംഗീകരിക്കില്ലെന്നും സതീശൻ പറഞ്ഞു. അനാവശ്യ സമ്മർദത്തിന് വഴങ്ങില്ലെന്നും സതീശൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.