കൂടരഞ്ഞി: പനക്കച്ചാല്‍ പീലികുന്നില് ക്വാറി തുടങ്ങാനുള്ള നീക്കത്തില്‍ നിന്ന് സ്ഥലം ഉടമ പിൻമാറണമെന്ന് രാഷ്ട്രീയ ജനതാദള്‍ പനക്കച്ചാല്‍ യൂണിറ്റ് യോഗം ആവശ്യപെട്ടു. നിരവധിയാളുകള്‍ തിങ്ങി താമസിക്കുന്ന പനക്കച്ചാല്‍ കുളിരാമുട്ടി പ്രദേശത്തിന് മധ്യഭാഗത്താണ് ക്വാറി തുടങ്ങാനുള്ള നീക്കം നടക്കുന്നത്.
2018 ലെ കാലവർഷത്തിനോടനുബന്ധിച്ച് ഭൂമി വിണ്ടുകീറല്‍ പ്രതിഭാസമുണ്ടായ പ്രദേശമാണിത്. ഈ പ്രദേശത്ത് ക്വാറി തുടങ്ങാനുള്ള ശ്രമത്തിനെതിരേ പ്രദേശവാസികളെയും, ബഹുജനങ്ങളെയും അണിനിരത്തി സമരം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ റോയി നെച്ചിക്കാട്ടില്‍, സണ്ണി മുഴയംമാക്കല്, കൃഷ്ണൻ ആലുള്ളകണ്ടി, പി.ഡി. ഷിജു, ബേബി നെച്ചിക്കാട്ടില്‍, തങ്കച്ചൻ നെച്ചികാട്ടില്‍, ദേവസ്യ ഐക്കരനിരപ്പേല്‍ തുടങ്ങിയവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.