സ്ത്രീ വന്ധ്യത പോലെ പുരുഷ വന്ധ്യത പലപ്പോഴും ചർച്ച ചെയ്യപ്പെടാറില്ല. പുരുഷ വന്ധ്യതയ്ക്ക് കാരണങ്ങൾ പലതുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബീജ ഉത്പാദനം കുറഞ്ഞതാണ്.ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ 15 ദശലക്ഷം മുതല്‍ 200 ദശലക്ഷം വരെ ബീജങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാകുമെന്നാണ് കണക്ക്. ബീജത്തിന്റെ എണ്ണം ഇതില്‍ താഴെയായാല്‍ അത് കുറഞ്ഞ അളവിലുള്ള ബീജമായി(low sperm count) കണക്കാക്കുന്നു. ബീജത്തിന്റെ എണ്ണം മാത്രമല്ല ഇവയുടെ രൂപവും ചലനശേഷിയുമെല്ലാം ഗര്‍ഭധാരണം നടക്കുന്നതില്‍ നിര്‍ണായകമാകാറുണ്ട്.
നിത്യവും വ്യായാമം അടങ്ങുന്നതാണ് സജീവമായ ജീവിതശൈലി. ആഴ്ചയില്‍ അഞ്ച് ദിവസമെന്ന കണക്കില്‍ പ്രതിദിനം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് കരുത്തും പ്രതിരോധശേഷിയും മാത്രമല്ല പ്രത്യുത്പാദനപരമായ ആരോഗ്യവും വര്‍ധിപ്പിക്കും. ചിലതരം മരുന്നുകള്‍ പ്രത്യുത്പാദനശേഷിയെ പ്രതികൂലമായി സ്വാധീനിക്കുന്നതാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ പറ്റി ഡോക്ടര്‍മാരോട് ചര്‍ച്ച ചെയ്യേണ്ടതും അത്യാവശ്യമാണ്. മസില് പെരുപ്പിക്കാനും മറ്റും വേണ്ടി ചിലര്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നതും വന്ധ്യതയ്ക്ക് കാരണമാകാം.
പ്രത്യുത്പാദനശേഷി കൈമോശം വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഒഴിവാക്കേണ്ട ഒന്നാണ് ഫാസ്റ്റ് ഫുഡ് ഭാരം കൂടിയവരും ഭാരം കുറഞ്ഞവരുമായ പുരുഷന്മാര് വന്ധ്യത പ്രശ്നങ്ങള്‍ നേരിടാറുണ്ട്. അമിതഭാരം ബീജത്തിന്റെ അളവിനെ മാത്രമല്ല രൂപത്തെയും ദോഷകരമായി ബാധിക്കും.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ വഴി പടരുന്ന രോഗങ്ങള്‍ അഥവാ എസ് റ്റി ഡികള്‍ വന്ധ്യതയിലേക്ക് നയിക്കാം. പ്രത്യുത്പാദനപരമായ ആരോഗ്യത്തെ പല തരത്തില്‍ ബാധിക്കുന്നവയാണ് എസ് റ്റി ഡികള്‍. ക്ലമീഡിയ, ഗൊണേറിയ പോലുള്ള ലൈംഗിക രോഗങ്ങള്‍ ബീജങ്ങളുടെ ഗുണത്തെയും ചലനത്തെയും ബാധിക്കും. കോണ്ടം, ഡെന്റല്‍ ഡാമുകള്‍, ഗ്ലൗവുകള്‍ പോലുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ചും ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തിയും ഇടയ്ക്കിടെ ലൈംഗിക രോഗ പരിശോധന നടത്തിയും സുരക്ഷിതമായ ലൈംഗിക ബന്ധം പിന്തുടരാവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.