കോഴിക്കോട്: കോഴിക്കോട് ഐ.ഐ.എം ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ) ആഗോള റാങ്കിംഗില്‍ മുന്നേറ്റം തുടരുന്നു.
‘ബിസിനസ് ആൻഡ് മാനേജ്‌മെന്റ് പഠനങ്ങള്‍’ വിഭാഗത്തിനായുള്ള 2025ലെ വിഷയമനുസരിച്ച് ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച 141-ാം സ്ഥാനമാണ് ഐ.ഐ.എം നേടിയത്. അക്കാഡമിക് മികവ്, സ്വാധീനമുള്ള ഗവേഷണം, ശക്തമായ വ്യവസായ ഇടപെടല്‍ എന്നിവയ്ക്കുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിരന്തരമായ പരിശ്രമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിലെ മികവിനോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് അഭിമാനകരമായ ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഐ.ഐ.എം കോഴിക്കോടിന്റെ ഉയർച്ചയെന്ന് കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി പറഞ്ഞു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സ്ഥിരമായ പുരോഗതി സമഗ്രമായ പഠനം, മുൻനിര ഗവേഷണം, ബിസിനസ്, മാനേജ്‌മെന്റ് പഠനങ്ങളിലെ വ്യവസായ പ്രസക്തി എന്നിവയിലുള്ള ഞങ്ങളുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു. അർത്ഥവത്തായ സ്വാധീനം ചെലുത്തുന്ന ആഗോളതലത്തില്‍ മത്സരാധിഷ്ഠിതരായ നേതാക്കളെ രൂപപ്പെടുത്തുന്നതില്‍ കോഴിക്കോട് ഐ.ഐ.എം മുന്നിലാണ്. ലോക വേദിയില്‍ ഇന്ത്യൻ ബിസിനസ് സ്‌കൂളുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനും ഈ അംഗീകാരം പ്രചോദിപ്പിക്കുന്നുവെന്നും ഡയറക്ടർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.