കൊയിലാണ്ടി: മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് മത്സ്യബന്ധനം നടത്തി പിടിച്ച ആയിരം കിലോയോളം ചെറുമത്സ്യങ്ങള്‍ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റല്‍ പോലീസും ചേർന്ന് പിടികൂടി.
ബേപ്പൂരില്‍ നിന്നും മഹിദ ബോട്ടും ചോമ്ബാലയില്‍ നിന്ന് അസർ ബോട്ടുമാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും വടകര കോസ്റ്റല്‍ പോലീസും ചേർന്ന് പിടിച്ചെടുത്തത്. മത്സ്യ സമ്ബത്തിന് വിനാശകരമായ രീതിയിലുള്ള ചെറു മത്സ്യബന്ധനം ചെറിയ വിഭാഗം മത്സ്യത്തൊഴിലാളിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത് പരിസ്ഥിതി ആഘാതത്തിന് കാരണമാകും.
കേരള കടല്‍ തീരത്ത് കുറഞ്ഞു വരുന്ന മത്തി, അയില ഇനത്തില്‍പെട്ട ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഭാവിയില്‍ മത്സ്യ ലഭ്യത കുറയ്ക്കും. ഇത്തരം നിയമവിരുദ്ധമായിട്ടുള്ള മത്സ്യബന്ധനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ സ്വയം പിൻമാറണമെന്നും, അതോടൊപ്പം ബോട്ടും എൻജിനും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ അറിയിച്ചു. പിടികൂടിയ ചെറുമത്സ്യങ്ങളെ അധികൃതർ കടലിലേക്ക് തള്ളി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.