കോഴിക്കോട് : മെഡിക്കല്‍ കോളജ്-മാവൂർ റോഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് മെഡിക്കല്‍ കോളജ് എസിപിയില്‍ നിന്നും റിപ്പോർട്ട് തേടി.
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാർച്ച് 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
റോഡിന്റെ വീതികുറവ് കാരണം സമീപത്തെ സ്കൂള്‍ കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതിയില്‍ പറയുന്നു. ബസ് ടെർമിനല്‍ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമ്മിച്ചിട്ടില്ല.
റോഡിന്റെെ ഇരുവശത്തും ബസുകളും വലിയ വാഹനങ്ങളും അനധികൃതമായി പാർക്ക് ചെയ്യുന്നതു കാരണം അപകടങ്ങള്‍ വർധിക്കുന്നതായി സൗഹൃദം ഈസ്റ്റ് ദേവഗിരി റസിഡൻസ് അസോസിയേഷന് വേണ്ടി പ്രസിഡന്റ് പി. കെ. ബാഹുലേയൻ, സെക്രട്ടറി പി. ഗിരീഷ് എന്നിവർ സമർപ്പിച്ച പരാതിയില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.