കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവും ആ സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ . സ്വര്‍ണം കടത്തിയ കോഴിക്കോട് ഉണ്ടന്‍ചാലില്‍ ലിഗീഷിനെ കസ്റ്റംസും കവര്‍ച്ചാസംഘത്തിലെ ഓമശ്ശേരി കിഴക്കേപുനത്തില്‍ ആസിഫിനെ പോലീസുമാണ് കസ്റ്റഡിയിലെടുത്തത്.
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ചാണ് രണ്ടുപേരും പിടിയിലായത്. അതേസമയം, കവര്‍ച്ചാസംഘത്തിലെ നാലുപേര്‍ ഓടിരക്ഷപ്പെട്ടു. ലിഗീഷ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ദോഹയില്‍നിന്ന് കടത്തിയ സ്വര്‍ണം തട്ടിയെടുക്കാനാണ് അഞ്ചംഗസംഘം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് ലിഗീഷും കവര്‍ച്ചാസംഘവും തമ്മില്‍ പിടിവലി നടന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് ലിഗീഷിനെയും കവര്‍ച്ചാസംഘത്തിലെ ആസിഫിനെയും ആദ്യം പിടികൂടിയത്. ലിഗീഷില്നിന്ന് രണ്ട് ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വര്‍ണമിശ്രിതവും കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, കവര്‍ച്ചാസംഘത്തിലെ രക്ഷപ്പെട്ട നാലുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസും അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.