കൊല്ലം ∙ കൊട്ടാരക്കര പൂയപ്പള്ളി കുരിശുമൂട് – പറണ്ടോട് റോഡിൽ വച്ച് വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകൾ കവർന്നു. കൊട്ടാരക്കര ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്.
രാവിലെ ട്യൂഷന് പോകുംവഴിയാണ് സംഭവം. ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.