കോഴിക്കോട് : ലഹരിക്കടിമയായ അടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം. എരഞ്ഞിപ്പാലം സ്വദേശികളായ ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് മണിക്കൂറോളമാണ് കോഴിക്കോട്ട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മാതാപിതാക്കളെ കത്തി ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഷൈനിനെ തടയാൻ പോലീസ് പരമാവധി ശ്രമിച്ചു. ഇതിനിടെ ഷൈനിനെ മുറിയിൽ പൂട്ടാൻ പൊലീസ് പൊലീസിനായി. രംഗം ശാന്തമായെന്ന് കരുതി ഷൈനിന്റെ മാതാപിതാക്കളായ ഷാജിയോടും വിജിയോടും പോലീസ് സംസാരിക്കുന്നതിനിടെ ഷൈൻ മുറിക്ക് പുറത്തേക്ക് കടന്നു. ആദ്യം മുന്നില്‍ കണ്ട അമ്മയെ കുത്തി.
മുതുകിൽ കുത്തേറ്റ വിജിയെ പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഷാജിയുടെ കഴുത്തിൽ കത്തി കാണിച്ച് പിതാവ് ഭീഷണിപ്പെടുത്തുന്നത് തുടർന്നു. ഷൈന്‍ നേരത്തെ കാല് അടിച്ച് ഒടിച്ചതിനാല്‍ ഷാജി പ്ലാസ്റ്റര്‍ ഇട്ട് കിടപ്പിലായിരുന്നു. ഇത് തടയാനുള്ള പോലീസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. പെട്ടെന്ന് പ്രകോപിതനായ ഷൈൻ ഷാജിയുടെ നെഞ്ചിലും കഴുത്തിലും കുത്തുകയായിരുന്നു. ഇതോടെയാണ് ഷൈനെ കീഴ്പ്പെടുത്താൻ നടക്കാവ് ഇൻസ്പെക്ടർ ജിജീഷിന് മുറിയിലെ കട്ടിലിൽ രണ്ടുതവണ വെടിയുതിർക്കേണ്ടി വന്നത്.
സംഭവത്തിൽ മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഷാജിക്ക് ഗുരുതര പരിക്കുണ്ട്. മല്‍പ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിത്സയിലാണ്. കോളേജ് വിദ്യാഭ്യാസമുള്ള ഷൈൻ മയക്കുമരുന്നിന് അടിമയാണ്, പലപ്പോഴും വീട്ടിൽ അക്രമാസക്തമായ പെരുമാറ്റം കാണിക്കാറുമുണ്ട്. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









