കോഴിക്കോട്: മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട പൊള്ളിച്ച് അമ്മ. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തില്‍ അമ്മ പൊള്ളല്‍ ഏല്പിച്ചത്. കുന്നമംഗലം പിലാശേരി സ്വദേശിയായ വീട്ടമ്മയാണ് സ്വന്തം മകനോട് ഈ ക്രൂരത കാട്ടിയത്. കുട്ടിയുടെ അമ്മാവൻ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്പൂണ്‍ ചൂടാക്കി കുഞ്ഞിന്റെ തുടയില്‍ വച്ച് പൊള്ളിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍പും മാതാവ് കുട്ടിയെ മര്‍ദിച്ചിരുന്നതായി പൊലീസ് പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.