മലപ്പുറം മഞ്ചേരിയിൽ വയോധികന് കണ്ണിൽ മുളക് പൊടി വിതറി ക്രൂരമർദ്ദനം. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു.
സ്ഥല തർക്കത്തെ തുടർന്ന് ബന്ധുവാണ് മർദ്ദിച്ചത് എന്ന് ഉണ്ണി മുഹമ്മദ് പറയുന്നു. ബന്ധു യൂസഫും മകൻ റാഷിനുമാണ് മർദ്ദിച്ചത്. അതെ സമയം പൊലീസ് ഇതുവരെ നടപടി എടുത്തില്ലെന്നും ഉണ്ണി മുഹമ്മദ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









