കണ്ണൂർ തലശ്ശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ കോൺഗ്രസ് ബിജെപിയെയും സിപിഎമ്മിനെയും ഒരു പോലെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് സുധാകരൻ, ഇരു പാർട്ടികളും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും പ്രോത്സാഹനം നൽകുകയാണെന്നും ആരോപിച്ചു. അക്രമത്തിന്റെ കാര്യത്തിൽ ആർഎസ്എസ്സും സിപിഐഎമ്മും ഒരു നാണയത്തിന്റെ ഇരുവശമാണ്. കൊല്ലാനും കൊല്ലിക്കാനും സിപിഎമ്മും ബിജെപിയും പരിശീലനം നൽകുന്നുവെന്നുംകെ. സുധാകരൻ ആരോപിച്ചു. കണ്ണൂർ കൊലപാതകത്തിൽ സിപിഎമ്മിന്റെ നേതാക്കളുടെ വർത്തമാനം കേട്ടാൽ അവരാണ് സമാധാനത്തിന്റെ വക്താക്കളെന്ന് തോന്നും. കേരളത്തിൽ നിരവധി യുവാക്കളെ കൊന്ന് തളളിയത് സിപിഎമ്മുകാരാണ്. പൊലീസിന്റെ ദൗർബല്യവും സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള അവകാശം ഇല്ലാത്തതുമാണ് അക്രമങ്ങൾക്ക് പ്രോത്സാഹന നൽകുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.