തിരുവനന്തപുരത്ത് കാട്ടുപന്നിയെ പിടിക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനാണ് ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം . കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയിൽ ഇത് തടയാൻ കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടകാരണമായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.