തിരുവനന്തപുരത്ത് നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ അജിൻ എ.എസ് (25 വയസ്സ്) ആണ് മരിച്ചത്. അരുവിയോട് ജംഗ്ഷനിൽ വച്ച് പട്ടി കുറുകേ ചാടി അപകടത്തിൽ പെടുകയായിരുന്നു വെള്ളിയാഴ്ചയാണ് അജിന് അപകടം സംഭവിച്ചത് .അജിൻ സഞ്ചരിച്ച ബൈക്കിന് മുന്നിൽ പോയ ബൈക്കിന് കുറുകേ നായ ചാടി. ഇതോടെ മുന്നേ പോയ ബൈക്ക് വീണു. ഈ ബൈക്കിൽ ഇടിച്ച് അജിനും ബൈക്കും തെറിച്ചു വീണു. ഗുരുതര പരിക്ക് പറ്റിയ അജിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും അജിന്റെ ജീവൻ രക്ഷിക്കാനായില്ല . ഭാര്യ: നീതു, മകൾ: യുവാന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









