മണ്ണന്തല കല്ലയം നെടുമൺ സ്വദേശിക്കെതിരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. കാറിലെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞ ശേഷം തട്ടിക്കൊണ്ടുപോയി പോത്തൻകോടിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മർദിക്കുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാളുടെ സഹോദരിയുമായി യുവാവിന് അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് മർദിച്ചതെന്നാണ് പറയുന്നത് . ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ച ശേഷം യുവാവിനെ റോഡിൽ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ വാരിയെല്ലിനടക്കം പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









