തൃശ്ശൂര്‍: കൊരട്ടിയില്‍ വീടിനുനേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ അശ്വിന് എന്ന യുവാവാണ് ആക്രമണം നടത്തിയത്. സിന്ധു ജയരാജ് എന്ന യുവതിയുടെ വീടിന്റെ ജനല്‍ചില്ലുകളും കാറിന്റെ ചില്ലുകളും യുവാവ് തകര്‍ത്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍ ഗ്രാമപഞ്ചായത്തംഗവും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ഇടപെട്ടില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. സിന്ധുവും കുഞ്ഞും വീട്ടിലുള്ള സമയത്താണ് പ്രതി വെട്ടുകത്തിയുമായി വന്നത്. പിന്നാലെ അസഭ്യവര്‍ഷം നടത്തുകയും ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും തങ്ങളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നും സിന്ധു പറഞ്ഞു. ഇയാള്‍ ലഹരി ഉപയോഗിച്ച് പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണെന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.