തൃശൂർ: കേച്ചേരിയിൽ രണ്ടംഗ സംഘം പ്രതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു . കേച്ചേരി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ ഫിറോസാണ് ആക്രമണത്തിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഫിറോസ് താമസിക്കുന്ന കേച്ചിരി മെയിൻ റോഡിലെ വാടക ക്വാർട്ടേഴ്സിലാണ് അക്രമികൾ എത്തിയത്. തുടർന്ന് ഫിറോസിന്റെ വയറ്റിൽ കുത്തി രക്ഷപ്പെടുകയായിരുന്നു അക്രമികൾ . ഫിറോസിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഫിറോസ് കഞ്ചാവ് ഇടപാടിലും ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.