വയനാട് ഇന്ന് പുലർച്ചെ 6 കിലോ കഞ്ചാവും കടത്തിയ വാഹനവും പനമരം ആര്യന്നൂർ നടയിൽ എക്സൈസ് സംഘം ഓടിച്ച് ബ്ലോക്ക് ചെയ്ത് പിടികൂടി. ഇന്ന് പുലർച്ചെ 6.30 ഓടെയാണ് പാനൂർ കല്ലങ്കണ്ടി സ്വദേശി പൊൻകളത്തിൽ അഷ്ക്കർ (29 ) നെ വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കണ്ണൂരിൽ നിന്നും വയനാട്ടിലെക്ക് വിതരണത്തിന് കൊണ്ട് വന്ന KL 58 Y 9551 സ്വിഫ്റ്റ് കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് സംഘം സഞ്ചരിച്ച കാറും ബൈക്കും കേടായി. ഈ സ്വിഫ്റ്റ് കാറിൽ നിരവധി തവണ വയനാട്ടിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം കാത്തിരിക്കുകയായിരുന്നു. കണ്ണൂർ-വയനാട് അതിർത്തിയിലെ പെരിയയിൽ വെച്ച് വൈകുന്നേരം 3.45 ഓടെയാണ് വാഹനം കടന്നുപോകുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്ന് മൂന്നിടങ്ങളിലായി കാത്തിരുന്ന അന്യേഷണ സംഘം ഇയാൾക്കായി വലവിരിക്കുകയായിരുന്നു. സംശയം തോന്നിയ പ്രതി പനമരം പാലത്തിന് സമീപത്ത് നിന്ന് തിരിച്ച് പോരുന്നതിനിടെ കാറുകളും ബൈക്കുമാ യി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഇയാൾ വയനാട്ടിലെ റിസോർട്ടുകളിൽ കഞ്ചാവ് എത്തിക്കുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ മജു പി.എം, ഉദ്യോഗസ്ഥരായ എ. അനിൽ കുമാർ, സനൂപ് എം.സി, ജിതിൻ പി.പി ബാബുരാജ് വി.ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.