കായംകുളം : നവകേരള ബസ് പോകവേ കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനാണു മർദനമേറ്റത്.അജിമോനെ പോലീസ് നീക്കുമ്പോൾ അനൂപ് പിറകിലൂടെയെത്തി മർദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയാണ് നവകേരളസദസ്സിന്റെ വൊളന്റിയർ കൂടിയായ അനൂപ് ആക്രമിച്ചത്. പ്രതി ഒളിവിലെന്നു പോലീസ്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.
അതെ സമയം നവകേരളസദസ്സിന്റെ വൊളന്റിയർമാർ മുൻവൈരാഗ്യം തീർക്കാൻ വ്യാപാരിയെ മർദിച്ച കേസിലെ പ്രതികളും ഒളിവിലാണ്. ഇടശ്ശേരി ജങ്ഷനിൽ മൊബൈൽക്കട നടത്തുന്ന വഹാബിനെയാണ് വൊളന്റിയർമാർ ആക്രമിച്ചത്. താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണത്തിൽ പാർട്ടിനടപടിക്കു വിധേയനായ അരുണിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഇയാൾ വേറെ കേസുകളിലും പ്രതിയാണ്. കാപ പ്രകാരമുള്ള നടപടി വരുമെന്നാണ് പോലീസ് നൽകുന്ന സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.