ജൂൺ ഏഴ് മുതൽ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്കാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്. ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് സമരം നടത്താൻ തീരുമാനിച്ചത്.
വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകൾക്കും പെർമിറ്റ് അതേപടി നിലനിർത്തുക, 140 കിലോമീറ്റര്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകള്‍ പിന്‍വലിക്കണം, വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്താനൊരുങ്ങുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









