മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പർ ജയന്റ്സ് നായകനുമായ കെ എൽ രാഹുൽ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. സുഹൃത്തും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയെയാണ് രാഹുൽ വിവാഹം ചെയ്യുന്നത്. ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകളാണ് ആതിയ ഷെട്ടി. വിവാഹത്തിനുള്ള തയ്യാറെടുപ്പ് ഇരുവരുടെയും കുടുംബങ്ങൾ തുടങ്ങിക്കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. വിവാഹ വാർത്തയിൽ രാഹുലോ ആതിയയോ കുടുംബങ്ങളോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആതിയയുമായുള്ള പ്രണയം രാഹുൽ പരസ്യമാക്കിയത്. ആതിയയുടെ ജന്മദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും രാഹുൽ പങ്കുവെച്ചിരുന്നു..
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









