ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായ രൂപീന്ദർ പാൽ സിംഗ് വ്യാഴാഴ്ച കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് കൂടിയാണ് താരം. ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫി ഡിസംബര്‍ 14 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ധാക്കയില്‍ നടക്കുമെന്നുള്ള പ്രഖ്യാപനം വന്ന സമയത്താണ് താരത്തിന്റെ വിരമിക്കല്‍.
ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി നിര്‍ണായകമായ മൂന്ന് ഗോളും രൂപിന്ദര്‍ നേടി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ജര്‍മനിക്കെതിരെ നേടിയ പെനാല്‍റ്റി സ്‌ട്രോക്കും ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയ്ക്കായി 223 മത്സരങ്ങളില്‍ നിന്ന് 119 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. യുവ താരങ്ങള്‍ക്ക് വേണ്ടി മാറി കൊടുക്കുവാനുള്ള സമയം ആയി എന്ന് കരുതുന്നവെന്നാണ് രുപീന്ദര്‍ പറഞ്ഞത്. താന്‍ ഈ 13 വര്‍ഷത്തില്‍ ആസ്വദിച്ച ഓരോ നിമിഷത്തിന്റെയും അനുഭവം പ്രതിഭയുള്ള മറ്റൊരു താരവും അറിയേണ്ടതാണെന്ന് രുപീന്ദര്‍ പറഞ്ഞു.
Hi everyone, wanted to share an important announcement with you all. pic.twitter.com/CwLFQ0ZVvj
— Rupinder Pal Singh (@rupinderbob3) September 30, 2021
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.