പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍ നടത്തുന്ന റെയില്‍ രുക്കോ സമരം ഇന്ന് പത്താം ദിവസത്തിലേക്ക്. രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത പഞ്ചാബില്ഡല്ഹി ട്രാക്ടര്‍ റാലി നാളേക്ക് മാറ്റി. നിയമം പിന്‍വലിക്കും വരെ കര്‍ഷകരോടൊപ്പം സമരം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചു. കര്‍ഷക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവരാനിരിക്കുന്ന പുതിയ സംസ്ഥാന നിയമത്തിന്റെ കരടിന് കോണ്‍ഗ്രസ് രൂപം നല്കി.
പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘ4ഷ് സമിതി നടത്തുന്ന റെയില്‍ രുക്കോ സമരം ഇന്നും തുടരുകയാണ്. സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഈ മാസം അഞ്ച് വരെ സമരം തുടരുമെന്നും നാലാം തിയതി തുടര്‍സമരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഇതിന് പുറമെ ഓള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയും സമരം ഊര്‍ജിതമാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് കത്തിക്കലും റോഡ് തടയല്‍ സമരവും ഇന്നും തുടരും. രാഷ്ട്രീയ പാ4ട്ടികളും സമരം ശക്തമാക്കുകയാണ്.
കര്‍ഷകബില്‍ പാസായി നിയമമായതോടെ സിം സത്യാഗ്രഹം നടത്തിയിരിക്കുകയാണ്പഞ്ചാബിലെ കര്‍ഷകര്‍. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ജിയോ സിം കാര്‍ഡുകള്‍ പൊട്ടിച്ചുകളഞ്ഞായിരുന്നു അവര്‍ അരിശം തീര്‍ത്തത്. അമൃത്സറില് നടന്ന പ്രതിഷേധത്തില്‍ കര്‍ഷകര്‍ ജിയോ സിമ്മുകള്‍ കത്തിച്ചുകളഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജിയോ സിമ്മിനെതിരായ ക്യാമ്ബയിനും ശക്തമാണ്. റിയലയന്‍സ് പമ്ബുകളില്‍ നിന്ന് പെട്രോള്‍/ ഡീസലും അടിക്കരുതെന്നും ആവശ്യപ്പെട്ട് ചില ക്യാംപയിനുകള്‍ നടക്കുന്നുണ്ട്.
നിലവിൽ പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, കേരളം, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിൽ പ്രക്ഷോഭം ശക്തമാണ്. ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ ഉദ്ദേശിക്കുന്നത്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയാണ് പഞ്ചാബിലെ പണിമുടക്കിന് നേതൃത്വം നൽകുന്നത്. റെയിൽവേ ട്രാക്കുകളിൽ വലിയ ഷെഡുകൾ നിർമിച്ച് കർഷകർ പ്രതിഷേധിക്കുന്നത്. പണിമുടക്കിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും റൂട്ട് മാറ്റിവിടുകയും ഷെഡ്യൂൾ ചെയ്യുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.