ഉക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പോളണ്ട് അതിർത്തിക്കടുത്തുള്ള ഖാർകിവിൽ നിന്ന് ലിവിവിലേക്ക് ആളുകളുമായി പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു, ”ഇന്ത്യൻ വിദേശകാര്യ വക്താവ് ട്വിറ്ററിൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.