ഇസ്ലാമാബാദ് : ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . ഇന്ത്യൻ വിദേശനയത്തെ ഇമ്രാൻ ഒരിക്കൽ കൂടി പ്രശംസിച്ചു. റഷ്യ-യുക്രൈൻ പ്രതിസന്ധികൾക്കിടയിലും റഷ്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇമ്രാൻ അഭിനന്ദിച്ചു. മറ്റു രാജ്യങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നതിനേക്കാൾ സ്വന്തം ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നത്. എന്നാല്‍ പാകിസ്താനിൽ ഇത് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്ന് ലാഹോറിലെ റാലിയില്‍ സംസാരിക്കവെ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അമേരിക്കയുടെ സഖ്യകക്ഷിയായിരിക്കുമ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. അവരുടെ വിദേശ നയം അവരുടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നതാണ് കാരണം. എന്നാല്‍ നമ്മുടെ വിദേശ നയം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയാണ്’- ഇമ്രാന്‍ പറഞ്ഞു. യുദ്ധം നടക്കുമ്പോള്‍ റഷ്യ സന്ദര്‍ശനം നടത്തിയതിനെയും ഇമ്രാന്‍ ന്യായീകരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.