തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിനും പി.കെ കുഞ്ഞാലിക്കുട്ടിയെ കിംഗ് മേക്കർ എന്ന് വിളിച്ചതിനും ഇ.പി ജയരാജന് വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെ യോഗം വിമർശിച്ചത്. പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകൾ ശ്രദ്ധിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചു. മുസ്ലീം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും ദുർബ്ബലമാകുന്ന സാഹചര്യമാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









