നടിയും അവതാരകയുമായ ദേവിക നമ്പ്യാരും ഭർത്താവും ഗായകനുമായ വിജയ് മാധവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയരായ താരങ്ങളാണ്. രണ്ട് മക്കളോടൊപ്പം കുടുംബജീവിതത്തിലെ ചെറുതും വലുതുമായ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന ഇവർക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഇപ്പോൾ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുന്ന ദേവിക, കുട്ടികളെയും മുതിർന്നവരെയും ലക്ഷ്യമിട്ട് നൃത്തം, യോഗ തുടങ്ങിയവ പരിശീലിപ്പിച്ചുവരികയാണ്. ഇതിനിടെയാണ് പുതുവത്സരത്തോടനുബന്ധിച്ച് ദേവികയ്ക്ക് വിജയ് നൽകിയ സർപ്രൈസ് സമ്മാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വിവാഹവാർഷികവും പുതുവത്സരവും ഒരുമിച്ചുള്ള സമ്മാനമായാണ് വിജയ് ദേവികയ്ക്ക് ഐഫോൺ 17 നൽകിയത്. സമ്മാനത്തിന്റെ കവർ തുറന്ന് ഫോൺ കണ്ട ദേവികയുടെ അമ്പരപ്പും സന്തോഷവും വീഡിയോയിൽ വ്യക്തമാണ്.‘ശരിക്കും എനിക്കുവേണ്ടിത്തന്നെയാണോ വാങ്ങിയത്?’ എന്ന് ദേവിക ചോദിക്കുമ്പോൾ, കഴിഞ്ഞ കുറേ വർഷങ്ങളായി സാധാരണ ഫോൺ ഉപയോഗിക്കുന്ന ദേവികയ്ക്കായാണ് സമ്മാനമെന്ന് വിജയ് മറുപടി നൽകുന്നു.ഫോൺ തുറക്കാൻ പേടിയുണ്ടെന്ന് ദേവിക പറയുന്നതും, മുമ്പ് വിജയിയുടെ ഫോൺ പൊട്ടിച്ച അനുഭവം തമാശയായി പങ്കുവയ്ക്കുന്നതും വീഡിയോയെ കൂടുതൽ മനോഹരമാക്കുന്നു. കാലങ്ങൾക്കുശേഷം എനിക്ക് ഒരു ഐഫോൺ കിട്ടി. വളരെ ഇഷ്ടപ്പെട്ടു. നന്ദി. എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ. സന്തോഷവും സ്നേഹവും നിറഞ്ഞൊരു വർഷമായിരിക്കട്ടെ. നിങ്ങൾ മനസിൽ ആഗ്രഹിക്കുന്നതെല്ലാം സാധിച്ചുകിട്ടട്ടെ’’ എന്നായിരുന്നു ദേവികയുടെ ആശംസ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










