പല രീതിയിലും ആളുകൾ പ്രോത്സാഹിപ്പിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് കാപ്പി. കാപ്പിയുടെ ഉപയോഗം ഫാറ്റി ലിവർ, ലിവർ ഫൈബ്രോസിസ്, ലിവർ കാൻസർ എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ആൻ്റിഓക്സിഡൻ്റുകൾ, ക്ലോറോജെനിക് ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങളും കാപ്പിയിലുണ്ട്. എന്നാൽ, കാപ്പി ഒരു ചികിത്സയാണെന്ന് തെറ്റിദ്ധരിക്കരുത്. നിലവിൽ കരൾ രോഗമുള്ള ആളുകൾ കാപ്പി കുടിക്കുന്നതുകൊണ്ട് അവരുടെ ആരോഗ്യത്തിൽ മാറ്റങ്ങളുണ്ടാകില്ല. കൂടാതെ, ഇത് ജീവിതശൈലിയിഈ കാര്യങ്ങൾ ശ്രദ്ധിക്കാം
അസിഡിറ്റിയോ നെഞ്ചെരിച്ചിലോ ഉണ്ടെങ്കിൽ വെറും വയറ്റിൽ കാപ്പി കുടിക്കരുത്. അതെ സമയം കൂടുതൽ കാപ്പി കുടിക്കുന്നത് കൂടുതൽ സംരക്ഷണം നൽകുമെന്ന് കരുതരുത്. വിട്ടുമാറാത്ത ക്ഷീണം, മഞ്ഞപ്പിത്തം, വയറുവീർപ്പ് അല്ലെങ്കിൽ വിശപ്പില്ലായ്മ പോലുള്ള രോഗലക്ഷണങ്ങളെ മറച്ചുവെക്കാൻ കാപ്പി ഉപയോഗിക്കരുത്. ഇത്തരം അവസരങ്ങളിൽ ഒരു ഡോക്ടറെ കാണേണ്ടതാണ്.പലപ്പോഴും തെറ്റായ രീതിയിൽ കാപ്പി കുടിക്കുന്നത് അതിൻ്റെ ഗുണങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഡോക്ടർ പറയുന്നു. പഞ്ചസാരയില്ലാതെ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പഞ്ചസാര, ക്രീം എന്നിവ ഉപയോഗിക്കുന്നത് ഉപാപചയപരമായ ഏതൊരു ഗുണത്തേയും ഇല്ലാതാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










