പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് കോഴിമുട്ട. പല വിധത്തില്‍ പാചകം ചെയ്യ്ത് കഴിക്കാമെന്ന മെച്ചവും ഉണ്ട്. നമ്മുടെ ഏത് നേരത്തെ ഭക്ഷണത്തിന്റെ കൂടെയും മുട്ടയെ കൂട്ടാനാകും. മുട്ടയുടെ മഞ്ഞ കഴിക്കാമോ, മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോ എന്നിങ്ങനെ പല ആശങ്കകള്‍ മുട്ടയെ പറ്റി പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ മുട്ടയെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും തിരുത്തുന്നതാണ് തീര്‍ച്ചയായും. ദിവസത്തിന്റെ ആദ്യ ഭക്ഷണത്തില്‍ എന്ത് കൊണ്ടും ഉള്‍പ്പെടുത്താവുന്ന മികച്ച പ്രോട്ടീനാണ് മുട്ട.
ഫാറ്റി ലിവറിന് മുട്ട നല്ലതാണോ ഫാറ്റി ലിവര്‍ ഉള്ളവര്‍ക്കും മിതമായ തോതില്‍ മുട്ട കഴിക്കാം. മുട്ട കഴിക്കുന്നത് പഞ്ചസാര അധികം കഴിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. ഇത് കരളിന് ഗുണകരമാകും.അതുപോലെ മുട്ട കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമോ മുട്ടയുടെ മഞ്ഞ പലപ്പോഴും ഉയര്‍ന്ന കൊളസ്ട്രോളുമായി ബന്ധിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ മുട്ട കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോള്‍ തോത് ഉയരുന്നില്ലെന്ന് ഡോ.പറയുന്നു.
മുട്ടയിലെ പ്രോട്ടീന്‍ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുമെന്നതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കും. ഇത് ഭാരവും കുടവയറും കുറയാന്‍ സഹായകമാണ്.മുട്ട രക്തത്തിലെ പഞ്ചസാര വര്‍ധിപ്പിക്കുമോ ? മുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്തതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരുമെന്ന ഭയം വേണ്ട.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










