ഒരുദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഒരു ദിനം ആംരഭിക്കുന്നതിൽ പ്രാതലിന്റെ പങ്കുവലുതാണ്. എങ്കിലും തിരക്കിട്ട ഓട്ടത്തിനിടയിൽ കഴിക്കാൻ സമയമുണ്ടാവില്ല അതുപോലെ സമയം വൈകിക്കഴിക്കുന്നവരുമൊക്കെ ഏറെയാണ്. എന്നാൽ പ്രാതൽ കഴിക്കുന്നത് എത്രത്തോളം വൈകിക്കുന്നോ അത്രത്തോളം ഹൃദയാരോഗ്യവും മോശമാകുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.
ആരോഗ്യകരമായ ശരീരം എന്തു കഴിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല മറിച്ച് എപ്പോഴൊക്കെയാണ് കഴിക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണെന്നു പറയുകയാണ് ഗവേഷകർ. ഭക്ഷണം കഴിക്കുന്നതിന്റെ സമയത്തിന് ഉറക്കത്തേയും ഉണർന്നിരിക്കലിനേയും സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്നും അതുവഴി ആരോഗ്യത്തെയാകെ ബാധിക്കുമെന്നും ഗവേഷകർ പറയുന്നു. ദിവസത്തിൽ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ കലോറി എരിയുന്നതിന്റെ വേഗം കുറവാണെന്നും കൊഴുപ്പടിയാനുള്ള സാധ്യത കൂടുതലാണെന്നും നേരത്തേ നടത്തിയ ചില പഠനങ്ങളിൽ പുറത്തുവന്നിരുന്നു.
ഒരു വ്യക്തി പ്രാതൽ കഴിക്കുന്നത് ഏഴുമണിക്കും മറ്റൊരാൾ രാവിലെ പത്തുമണിക്കുമാണെങ്കിൽ രണ്ടാമത്തെ വ്യക്തിക്ക് ഹൃദ്രോഗസാധ്യത പതിനെട്ടുശതമാനം കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. സമാനമായി അത്താഴം കഴിക്കുന്നത് വൈകിക്കുന്നവരിൽ ഇതേസാഹചര്യമാണ്. രാത്രി ഒമ്പതുമണിക്കുശേഷം ആ ദിവസത്തെ അവസാനഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്രോഗസാധ്യതയും പക്ഷാഘാതസാധ്യതയും 28ശതമാനം കൂടുതലാണെന്നും ഗവേഷകർപറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.